#Where Is Vinu?: പ്രതിഷേധങ്ങളെ തുടര്‍ന്ന് വിനു വി ജോണിനെ ഏഷ്യാനെറ്റ് മാറ്റിനിര്‍ത്തിയോ?

single-img
31 December 2017

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രധാന മുഖമായ വിനു വി ജോണിനെ ചാനല്‍ ഒഴിവാക്കിയോ?. കഴിഞ്ഞ ഒരു മാസത്തോളമായി ചാനലിന്റെ ചര്‍ച്ചകളിലോ, പ്രൈം ടൈം വാര്‍ത്തകളിലോ വിനുവിനെ കാണാതായതോടെയാണ് വിനുവിനെ ചാനല്‍ ഒഴിവാക്കി എന്ന രീതിയില്‍ ഗോസിപ്പുകള്‍ പുറത്തു വന്നത്.

ഇതിനിടെ #Where Is Vinu? എന്ന ഹാഷ്ടാഗില്‍ വിനു എവിടെയെന്ന ചോദ്യങ്ങളും ചിലയാളുകള്‍ ഉയര്‍ത്തി. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വിനുവിന്, പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ രീതിയുള്ള പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നതെന്നും ഇതേത്തുടര്‍ന്ന് ചാനല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി എന്നുമാണ് ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്.

മാത്രമല്ല ചര്‍ച്ചകളില്‍ വിനുവിന്റെ ചില ഏകപക്ഷീയമായ തീരുമാനങ്ങള്‍ കാരണം ഏഷ്യാനെറ്റിന്റെ റേറ്റിങ്ങ് ഇടിഞ്ഞെന്നും, ഇതും അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ കാരണമായെന്നും ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം വെറും കുപ്രചരണങ്ങള്‍ മാത്രമായിരുന്നു.

കുളിമുറിയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് വിനു വി ജോണ്‍ ലീവ് എടുത്തത്. ഇതോടൊപ്പം വര്‍ഷത്തില്‍ ഒരിക്കലുള്ള ആയുര്‍വേദ ചികിത്സയും നടക്കുന്നുണ്ട്. ഇതാണ് സത്യമെന്നിരിക്കെയാണ് വിനുവിനെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നത്. ജിമ്മി ജെയിംസും പിജി സുരേഷ്‌കുമാറുമാണ് വിനുവിന്റെ അഭാവത്തില്‍ ഇപ്പോള്‍ ന്യൂസ് അവര്‍ അവതരിപ്പിക്കുന്നത്.