കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ രാത്രികാല ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

single-img
31 December 2017


ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ രാത്രികാല ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി രാത്രികാല ട്രെയിനുകള്‍ വൈകിയോടും.

മയ്യനാട്-കൊല്ലം സെക്ഷനില്‍ ഞായറാഴ്ച മുതല്‍ ജനുവരി 20 വരെയാണ് നവീകരണ ജോലികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ നാലു രാത്രികളില്‍ വൈകിയോടുന്ന ട്രെയിനുകള്‍: ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (55 മിനിറ്റ്), കൊച്ചുവേളി-ലോകമാന്യതിലക് (50 മിനിറ്റ്), കന്യാകുമാരി-ദിബ്രുഗഡ് (50 മിനിറ്റ്), നിസാമുദീന്‍-തിരുവനന്തപുരം (30 മിനിറ്റ്), ഭവനഗര്‍-കൊച്ചുവേളി (30 മിനിറ്റ്), ബിക്കാനീര്‍-കൊച്ചുവേളി (30 മിനിറ്റ്), ഗാന്ധിധാം-നാഗര്‍കോവില്‍ (30 മിനിറ്റ്).

കൊല്ലംകടയ്ക്കാവൂര്‍ സെക്ഷനില്‍ ജനുവരി 20 മുതല്‍ മാര്‍ച്ച് നാല് വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി വൈകുന്ന ട്രെയിനുകള്‍: ഗുരുവായൂര്‍-ചെന്നെ എഗ്മോര്‍ (15 മിനിറ്റ്), ഭവനഗര്‍-കൊച്ചുവേളി(60 മിനിറ്റ്), ബിക്കാനീര്‍-കൊച്ചുവേളി(60 മിനിറ്റ്), ഗാന്ധിധാം-നാഗര്‍കോവില്‍(60 മിനിറ്റ്), മുംബൈ സിഎസ്ടി-തിരുവനന്തപുരം (60 മിനിറ്റ്).

മൂന്നു ട്രെയിനുകള്‍ക്ക് ആലുവയില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചതായും റെയില്‍വേ അറിയിച്ചു. കണ്ണൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ക്കാണ് 12 വരെ ആലുവയില്‍ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചത്.