‘മോദി ഭക്തരേ, നിങ്ങളുടെ യജമാനന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണു നല്‍കുന്നത്’; പരിഹസിച്ച് രാഹുല്‍ ഗാന്ധി

single-img
31 December 2017


 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടാറില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി 9,860 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചത്. എന്നാല്‍ 60 നഗരങ്ങളിലേക്കായി 645 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. ഇത് അനുവദിച്ച തുകയുടെ എഴ് ശതമാനം മാത്രമാണ് രാഹുല്‍ പറയുന്നു.

ഇന്ത്യ എതിരാളികളായി കണക്കാക്കുന്ന ചൈന ഇന്ത്യയെ മത്സരങ്ങളില്‍ പിന്തള്ളിയിരിക്കുമ്പോഴും നിങ്ങളുടെ യജമാനന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണു നല്‍കുന്നതെന്നും മോദി ഭക്തര്‍ക്കായി ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ രാഹുല്‍ പരിഹസിക്കുന്നു.