മുഹമ്മദ് കൈഫിന്റെ മകന്‍ കബീറിന്റെ ബാറ്റിംഗ് കണ്ട് സച്ചിന്‍ പോലും അമ്പരന്നു: വീഡിയോ

single-img
31 December 2017

ഇന്ത്യന്‍ താരമായിരുന്ന മുഹമ്മദ് കൈഫിന്റെ മകന്‍ കബീറിന്റെ ബാറ്റിംഗ്, സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. കുഞ്ഞു കബീര്‍ ബാറ്റു ചെയ്യുന്ന വീഡിയോ സച്ചിന്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു.

ഒരു ഗെയിം സ്റ്റേഷനില്‍ വെച്ച് മെഷീനില്‍ നിന്ന് പാഞ്ഞുവരുന്ന പന്ത് കബീര്‍ കവര്‍ ഡ്രൈവിലേക്ക് അടിച്ചുപരത്തുന്നതാണ് വീഡിയോയിലുള്ളത്. ‘ജൂനിയര്‍ കൈഫ് വളരെ മനോഹരമായാണ് കവര്‍ ഡ്രൈവ് കളിക്കുന്നത്. അഭിനന്ദനങ്ങള്‍. കളി തുടരുക’ എന്ന അടിക്കുറിപ്പോടെയായിരുന്നു സച്ചിന്റെ ട്വീറ്റ്.

നാറ്റ്‌വെസ്റ്റ് സീരിസില്‍ യുവിക്കൊപ്പം തകര്‍ത്തടിച്ച് കപ്പുയര്‍ത്തിയ ദാദയുടെ സംഘത്തിലെ സൂത്രധാരനായിരുന്നു മുഹമ്മദ് കൈഫ്. ഇന്ത്യക്ക് ആദ്യമായി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന നായകനായിട്ടും സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ കൈഫ് പതുക്കെ ദേശീയ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.