ഇരുണ്ടനിറം മനോഹരം മാത്രമല്ല ദിവ്യവുമാണ്: ഇരുണ്ട ദൈവങ്ങളുടെ ചിത്രങ്ങൾ വെളുപ്പിന്റെ വാർപ്പു മാതൃകകളെ പൊളിച്ചടുക്കുന്നു

single-img
31 December 2017


നമ്മുടെ ദൈവസങ്കൽപ്പങ്ങളെല്ലാം മനുഷ്യന്റെ ഭാവനകളുടെ അതിരുകൾക്കുള്ളിലാണു നിൽക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. അതുകൊണ്ടുതന്നെ ദൈവങ്ങളുടെ രൂപവും ഭാവവും സ്വഭാവവുമെല്ലാം മനുഷ്യന്റെ സങ്കൽപ്പങ്ങളുടെ മാതൃകയിലാണു ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ വംശീയതയും ലിംഗവിവേചനവുമെല്ലാം ദൈവസങ്കൽപ്പങ്ങളിലും പ്രതിഫലിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ മിക്കവാറും എല്ലാ ദൈവങ്ങളും വെളുത്തവരാണു.

ചിത്രമോ വിഗ്രഹമോ വെച്ച് ദൈവങ്ങളെ പൂജിക്കുന്ന എല്ലാ മതങ്ങളുടേയും ദൈവങ്ങൾ വെളുത്തവരായാണു കാണപ്പെടുന്നത്. ശ്രീകൃഷ്ണനു കാർമേഘവർണ്ണമാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ടെങ്കിലും അതു കറുപ്പായി അംഗീകരിക്കാൻ സവർണ്ണ ബോധം അംഗീകരിക്കാത്തതുകൊണ്ട് കൃഷ്ണനെ നീലനിറത്തിലാണു ചിത്രങ്ങളിൽ വരയ്ക്കാറുള്ളത്.

With the entire universe residing within him, Bala Krishna is depicted as dark-skinned here, with his innocence and…

Posted by Naresh Nil Photography on Friday, December 29, 2017

എന്നാൽ വെളുപ്പിൽ ദിവ്യത്വം ആരോപിക്കുന്ന ഈ ദൈവസങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയിരിക്കുകയാണു നരേഷ് നീൽ എന്ന ഈ ഫോട്ടോഗ്രാഫർ. പ്രൊഫഷണൽ മോഡലുകളെ ദൈവങ്ങളുടെ വേഷത്തിൽ ഇരുത്തി ഫോട്ടോയെടുത്താണു നരേഷ് ശ്രദ്ധേയനാകുന്നത്. ഈ ദൈവങ്ങളുടെ മേയ്ക്കപ്പ് ഇരുണ്ടനിറത്തിലാണെന്നതാണു ഇതിലെ സവിശേഷത. സരസ്വതീ ദേവിയും ദുർഗ്ഗാ ദേവിയും ലക്ഷ്മീ ദേവിയും മുരുകനും ശിവനും കൃഷ്ണനും എന്നുവേണ്ട സീതാ ദേവിയും മക്കളായ ലവകുശന്മാരുമടക്കം ഈ ഫോട്ടോകളിൽ ഇരുണ്ട തവിട്ടു നിറമുള്ളവരാണു.

This incredibly pleasing and divine depiction of Mother Sita, with her children, Lava and Kusha shows the three…

Posted by Naresh Nil Photography on Friday, December 29, 2017

Dark is divine (ഇരുണ്ട നിറം ദിവ്യമാണു) എന്ന ക്യാപ്ഷനിലാണു ഫോട്ടോഗ്രാഫറായ നരേഷ് നീൽ ഈ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

Goddess Durga, the supreme power. She has been depicted here as dark skinned and looking resplendent as she restores peace and harmony in the universe.

Posted by Naresh Nil Photography on Friday, December 29, 2017

ദിവ്യത്വം പലരൂപത്തിലും നിറത്തിലുമുണ്ടെങ്കിലും നമ്മുടെ സംസ്കാരത്തിൽ ദൈവികത വെളുത്ത തൊലിയുള്ള ദൈവങ്ങളുടെ ചിത്രങ്ങളിൽ മാത്രമാണുള്ളതെന്നു  നരേഷ് നീൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. വീടിനടുത്തുള്ള പലചരക്കുകടയിലെ ചെറിയ ചിത്രത്തിലെ ദൈവം മുതൽ വീടിനുള്ളിൽ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ചിത്രത്തിലെ ദൈവം വരെ വെളുത്തവരാണു.

Lord Shiva is boundless, with no beginning or end. He is revered in various forms, colours and names, and here he has been depicted as dark-skinned, deep in samadhi, in his transcendental, all-embracing form.

Posted by Naresh Nil Photography on Friday, December 29, 2017

എന്നാൽ ഇരുണ്ടനിറമുള്ള ദൈവങ്ങളെ അവതരിപ്പിക്കുകവഴി ദിവ്യത്വം, പ്രസന്നത, സർവ്വവ്യാപിയായ സൌന്ദര്യം എന്നിവയുടെ മറ്റൊരു തലത്തെ ആഘോഷിക്കുകയാണു തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

The beauty of Goddess Lakshmi is resplendent as the sun, with her lustre like fire and radiance like gold. She brings material and spiritual prosperity to those who invoke her grace.

Posted by Naresh Nil Photography on Friday, December 29, 2017

ചെന്നൈ സ്വദേശിയാണു നരേഷ് നീൽ. സ്ലിംഗ് ഷോട്ട് ക്രിയേഷൻസ് എന്ന പരസ്യക്കമ്പനിയുടെ ബാനറിലാണു ഈ ഫോട്ടോ ആൽബം നിർമ്മിച്ചിരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ നരേഷ് പറയുന്നു.

Bala Murugan is a form of Lord Subrahmanya, depicted here in his assumed form as a young recluse, dressed modestly,…

Posted by Naresh Nil Photography on Friday, December 29, 2017

നരേഷിനൊപ്പം ഭരദ്വാജ് സുന്ദർ, നിത്യ കർണീശ്വരൻ എന്നിവർ ചേർന്നാണു ഈ ഫോട്ടോഷൂട്ടിന്റെ ആശയം രൂപീകരിച്ചത്. കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കാർത്തിക് രാജ്കുമാർ ആണു. മേയ്ക്ക് അപ്പും കേശാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നത് ശ്രീദേവി രമേഷ്.

Goddess Saraswati’s purity is as boundless as the knowledge she bestows on the world. Her lustre is divine in all her forms and her grace guides mortals to attain consciousness, cosmic knowledge and moksha.

Posted by Naresh Nil Photography on Friday, December 29, 2017

ഇരുണ്ടനിറം മനോഹരം മാത്രമല്ല ദിവ്യവും കൂടിയാണു എന്നതാണു തങ്ങളുടെ ആൽബം വഴി പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആശയമെന്നും നരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നു.

Divinity has many forms, and colours have been used in various ways to depict the Divine. The jury is out, but in common…

Posted by Naresh Nil Photography on Friday, December 29, 2017