ഗെയ്‌ലിനെ വീഴ്ത്തിയ ആ ക്യാച്ച് ‘മാരകമെന്ന്’ ക്രിക്കറ്റ് വിദഗ്ദ്ധര്‍: വീഡിയോ

single-img
31 December 2017

Glenn Phillips brilliant diving catch

TAKE-OFF 🛩How good was this grab by young Glenn Phillips!? #nzvwi

Posted by Blackcaps on Friday, December 29, 2017

വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ മനോഹര ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. വിന്‍ഡീസ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലാണ് ഫിലിപ്പ്‌സിന്റെ സ്റ്റണ്ണിങ് ക്യാച്ചില്‍ പുറത്തായത്.

റാന്‍സിന്റെ പന്തിനെ പുള്‍ഷോട്ടിന് ശ്രമിച്ച ഗെയിലിന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ പോയ പന്തിനെ ഫിലിപ്പ്‌സ് പിന്തുടര്‍ന്ന് ഉഗ്രന്‍ ഡൈവിങ്ങിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. സെത്ത് റാന്‍സി നായിരുന്നു വിക്കറ്റ്. ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.