ഫാന്‍സുകാരെന്നാല്‍ സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ താരം ജയിലില്‍നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്യുന്ന വിഡ്ഢികളുടെ സമൂഹമാണെന്ന് വൈശാഖൻ;പാര്‍വ്വതിക്കൊപ്പം നില്‍ക്കണം

single-img
30 December 2017

കോഴിക്കോട്: സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ സമൂഹമാണെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ വൈശാഖന്‍. സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ താരം ജയിലില്‍നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്യുന്നവരാണ് അവര്‍ എന്നും വൈശാഖൻ കുറ്റപ്പെടുത്തി.

അതേസമയം പാര്‍വ്വതിയെ അധിക്ഷേപിക്കുന്നവരെയും വൈശാഖന്‍ വിമര്‍ശിച്ചു. പാര്‍വതി വിമര്‍ശനം നേരിടുന്നത് സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്. പലതരത്തിലുള്ള അധിക്ഷേപമാണ് അവര്‍ നേരിടുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമാണ് കേരളത്തില്‍ ഇത്തരത്തിലുള്ള സംസ്‌കാരമുണ്ടാവാന്‍ കാരണം. സിനിമയുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിരുകടന്ന സ്വാധീനം നമ്മുടെ സംസ്‌കാരത്തെ ജീര്‍ണിപ്പിക്കുകയാണ്. അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സര്‍ഗാത്മകതയെന്നും വൈശാഖന്‍ പറഞ്ഞു.