പലസ്തീന്‍ പ്രതിനിധി ഹാഫിസ് സയീദിനൊപ്പം വേദിയില്‍;പ്രതിഷേധമറിയിച്ച്‌ ഇന്ത്യ

single-img
30 December 2017

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാകിസ്താനിലെ പാലസ്തീന്‍ പ്രതിനിധി വേദി വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ.ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനൊപ്പം റാവല്‍പിണ്ടിയിലെ ഒരു റാലിയിലാണ് പാകിസ്താനിലെ പലസ്തീന്‍ അംബാസഡര്‍ വലീദ് അബ്ദു അലി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ പലസ്തീന്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

മ​ത​സം​ഘ​ട​ന​ക​ളു​ടേ​യും നാ​ൽ​പ​തോ​ളം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും സ​ഖ്യ​വും ഇ​ന്ത്യാ വി​രു​ദ്ധ സം​ഘ​ട​ന​യു​മാ​യ ഡി​ഫ ഇ ​പാ​ക്കി​സ്ഥാ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് വാ​ലി​ദ് അ​ലി പ​ങ്കെ​ടു​ത്ത​ത്. ഇ​സ്രേ​ൽ ത​ല​സ്ഥാ​നം ജ​റു​സ​ല​മി​ലേ​ക്കു മാ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് ഖ​ക​ൻ അ​ബ്ബാ​സി മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി.

പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനൊപ്പം പലസ്തീന്‍ അംബാസഡര്‍ വേദി പങ്കിട്ട സംഭവം ശക്തമായി കൈകാര്യം ചെയ്യുമെന്ന് പലസ്തീന്‍ അധികൃതരെ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.