പടയൊരുക്കം കഴിഞ്ഞ് പടവെട്ട്;തമ്മിലടിച്ചവരെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി

single-img
30 December 2017

തിരുവനന്തപുരം∙ പടയൊരുക്കം സമാപന സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്ന് പേരെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി. കെ എസ് യു സംസ്ഥാന ജനറൽ സക്രട്ടറി നബീൽ നൗഷാദ് , തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദേഷ് സുദർമ്മൻ വർക്കല എസ് എൻ കോളേജ് യുണിറ്റ് സെക്രട്ടറി നജ്മൽ എന്നിവരെയാണു എന്‍.എസ്.യു ദേശിയ നേതൃത്വം സാംഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തിയത്.

ഇതില്‍ ആദേഷിനു കുത്തേറ്റിരുന്നു.കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീലാണ് ആദേഷിനെ കുത്തിയതെന്നാണു റിപോര്‍ട്ടുകള്‍.

തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.