പുതുവര്‍ഷത്തില്‍ 31 സാറ്റലൈറ്റുകളുമായി ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണം

single-img
30 December 2017

രാജ്യത്തിന്റഎ ഭൗമനിരീക്ഷണ പേടകമായ കാര്‍ട്ടോസാറ്റ് -രണ്ട് സീരീസ് അടക്കം 31 ഉപഗ്രഹങ്ങളുമായി ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി 40 റോക്കറ്റ് ജനുവരി 10ന് ബഹിരാകാശത്തേക്ക് പറക്കും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്നുമാണ് റോക്കറ്റ വിക്ഷേപണത്തിന് തയ്യാറാകുന്നത്.

ഉപഗ്രഹങ്ങളില്‍ 28 എണ്ണം യു.എസില്‍ നിന്നുള്ളവയും ഒരെണ്ണം അഞ്ച് രാജ്യങ്ങള്‍ ചേര്‍ന്നുള്ളവയുമാണെന്ന് ഐ.എസ്.ആര്‍.ഒ ഡയരക്ടര്‍ ദേവി പ്രസാദ് കാര്‍ണിക് പറഞ്ഞു.

പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി-സി40) ലാണ് വിക്ഷേപണം നടത്തുക.

കഴിഞ്ഞ ആഗസ്റ്റില്‍ നാവിഗേഷന്‍ ഉപഗ്രഹമായ ഐ ആര്‍ എന്‍ എസ് എഫ് വണ്‍ എച്ചിന്റെ വിക്ഷേപണ പരാജയത്തിന് ശേഷം നടക്കുന്ന പ്രഥമ പി എസ് എല്‍ വി ദൗത്യം കൂടിയാണിത്.