ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; കാര്‍ഗില്‍ രക്തസാക്ഷിയുടെ വിധവയ്ക്ക് ദാരുണാന്ത്യം.

single-img
30 December 2017

ആധാര്‍ കാര്‍ഡ് കാണിച്ചില്ലെന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കപ്പെട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ വിധവയ്ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ സോണിപത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.ശകുന്തളാ ദേവി എന്ന അന്‍പതിയഞ്ച്കാരിയാണു ആശുപത്രിക്കാരുടെ കടുപിടുത്തത്തിനു മുന്നില്‍ മരണത്തിനു കീഴടങ്ങിയത്.

അതീവ ഗുരുതരാവസ്ഥയിലാണ് സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാതെ ചികിത്സിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍ഡ് എടുത്തില്ലെന്നും ഫോണില്‍ സൂക്ഷിച്ചിരുന്ന പകര്‍പ്പ് കാണിച്ചു. എന്നാല്‍ യഥാര്‍ത്ഥ കാര്‍ഡ് ഇല്ലാതെ ചികിത്സിക്കാനാവില്ലെന്ന് അധികൃതര്‍ പറയുകയായിരുന്നുവെന്ന് മരിച്ച സ്ത്രീയുടെ മകന്‍ പവന്‍ കുമാര്‍ പറഞ്ഞു.

രോഗിയെ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചയി ഹിന്ദി ദിനപത്രം ജാഗരൺ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ചികിത്സ നിഷേധിച്ചില്ലെന്ന നിലപാടിലാണ് ആശുപത്രി