ഉപാധികളോടെ “പത്മാവതി’ തീയറ്ററുകളിലേക്ക് ; 26 സീനുകള്‍ ഒഴിവാക്കണം, പേര് പത്മാവത് എന്നാക്കണം

single-img
30 December 2017

ത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുന്പ് എഴുതിക്കാണിക്കണം. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമ തുടങ്ങുമ്ബോഴും ഇടവേള സമയത്തും മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കണം.

വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. അടുത്തമാസം നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷമേ സിനിമയ്ക്ക് അന്തിമാനുമതി നല്‍കൂ. അതിന് മുന്പ് നിര്‍മാതാക്കാളും സംവിധായകനും നിലപാട് അറിയിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.