ബഹുഭാര്യാത്വവും നിരോധിക്കണം:ആവശ്യമുയര്‍ത്തി മുസ്ലീം വനിതകള്‍

single-img
30 December 2017

മുത്തലാഖ് വിഷയത്തില്‍ അനുകൂലമായ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി മുസ്ലീം വനിതകള്‍.സുപ്രീംകോടതിയില്‍ മുത്തലാക്കിനെതിരെ എതിരേ പോരാട്ടം നടത്തിയ ഫറാ ഫൈസ്, റിസ്വാന, റസിയവരാണ് ബഹുഭാര്യത്വത്തിനെതിരെ നിയമ യുദ്ധം നടത്താനൊരുങ്ങുന്നത്. മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാക്കുന്ന ബില്‍ ലോക്സഭ പാസാക്കിയത് പുതിയ തുടക്കമാണെന്നും ഇവര്‍ പറയുന്നു.

നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുത്തലാഖിനെതിരെ കടുത്ത നടപടി എടുക്കാന്‍ 1985ലെ ഷബാനു കേസിന്റെ സമയത്ത് അവസരം ലഭിച്ചിരുന്നെങ്കിലും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത് നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു.