ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം;ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പൂട്ടിയ ഹോട്ടലുകള്‍ ഇവയാണ്

single-img
30 December 2017

തിരുവനന്തപുരം: നഗരഹൃദയത്തിലെ ഭക്ഷണശാലകളെക്കുറിച്ച് പരാതികൾ വ്യാപിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡുകൾ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. 15 ഭക്ഷണശാലകൾ പൂട്ടിച്ചു. 10 സ്ഥാപനങ്ങൾക്ക് നവീകരണത്തിന് നോട്ടീസ് നൽകി. 342500 രൂപ പിഴയിനത്തിൽ ഈടാക്കിയിട്ടുണ്ട്.

ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച ഹൗസിങ് ബോര്‍ഡ് കാന്റീന്‍, വാന്റോസ് ജംഗ്ഷനിലെ ഭക്ഷണശാല, ദീപ ഹോട്ടല്‍, ജിത്തു ജോജി, ഹോട്ടല്‍ കസാമിയ, ട്രിവാന്‍ഡ്രം കഫറ്റീരിയ, ഹോട്ടല്‍ ചിരാഗ് ഇന്‍, ഹോട്ടല്‍ അരോമ ക്ലാസിക്, ഗുലാന്‍ ഫാസ്റ്റ് ഫുഡ്, ഹോട്ടല്‍ ടി കെ ഇന്റര്‍നാഷണല്‍, ഹോട്ടല്‍ അരുള്‍ ജ്യോതി, ഹോട്ടല്‍ സം സം, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി കാന്റീന്‍, കുട്ടനാട് റസ്റ്റോറന്റ്, തനി നാടന്‍ ഊണ് എന്നിവയാണ് പൂട്ടിയത്.

ജില്ലയ്ക്ക് പുറത്തുനിന്നുള്ളത് ഉൾെപ്പടെ 10 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പൂട്ടിയ ഹോട്ടലുകളിൽ പലതും തികച്ചും വൃത്തിഹീനമായ അവസ്ഥയിലായിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാവുന്ന അവസ്ഥയും പല ഭക്ഷണശാലകളിലും നിന്നിരുന്നു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടത്തിയ ഭക്ഷണശാലകളാണ് പൂട്ടിച്ചിട്ടുള്ളത്.