പ്രവാസികള്‍ക്ക് യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ നിയന്ത്രണം

single-img
29 December 2017

യുഎഇ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കുന്നത്. അല്‍ഐനിലെ മസ്‌യാദ്, ഖദ്മത്ത് ശക്ക്‌ല എന്നീ അതിര്‍ത്തികള്‍ വഴി മാത്രമാണ് ജനുവരി ഒന്ന് മുതല്‍ പ്രവാസികളെ കടത്തിവിടുക എന്ന് സര്‍ക്കുലറില്‍ പറയുന്നു.

യുഎഇ പ്രവാസികള്‍ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും വിദേശ പൗരന്‍മാര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. എന്നാല്‍, സര്‍ക്കുലര്‍ സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദുബൈയിലെ ഹത്ത ബോര്‍ഡര്‍, ഫുജൈറയിലെ ഖദ്മത്ത് മലാഹി ബോര്‍ഡര്‍ തുടങ്ങിയ അതിര്‍ത്തികള്‍ക്ക് ഈ നിയന്ത്രണം ബാധകമാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്തായാലും പുതുവല്‍സര അവധി ആഘോഷിക്കാന്‍ യുഎഇക്കും ഒമാനുമിടയില്‍ വിനോദസഞ്ചാരികള്‍ കടന്നുപോകുന്ന സമയത്താണ് നിയന്ത്രണം എന്നത് യാത്രക്കാരെ വലക്കും.