മമ്മൂട്ടിയെ ക്രൂശിച്ചവര്‍ അറിയാന്‍…: അങ്ങനൊരു ഫാന്‍സ് അസോസിയേഷനുമായി സഹകരിക്കില്ലെന്ന് മമ്മൂട്ടി പണ്ടേ പറഞ്ഞതാണ്: ഈ വീഡിയോ സത്യം

single-img
29 December 2017

https://www.facebook.com/permalink.php?story_fbid=1710848345646509&id=100001640797362

കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ആദ്യ പ്രതികരണവുമായി രംഗത്ത് വന്നത്. തനിക്കുവേണ്ടി സംസാരിക്കാന്‍ താന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതോടെ മമ്മൂട്ടിയുടെ ഈ ഒരു അഭിപ്രായം സാധൂകരിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഏഷ്യാനെറ്റ് ചാനലിന്റെ പ്രത്യേക പരിപാടിയിലാണ് മമ്മൂട്ടി തന്റെ ഫാന്‍സ് അസോസിയേഷനെ കുറിച്ച് കൃത്യമായ നിലപാട് പറഞ്ഞിരിക്കുന്നത്.

ഫാന്‍സ് അസോസിയേഷനല്ല വെല്‍ഫര്‍ അസോസിയേഷനാണ് തനിക്ക് ഉള്ളത് എന്നും അവതാരകന്റെ ചോദ്യത്തിന് മമ്മൂട്ടി കൃത്യമായി പറയുന്നുണ്ട്. റൈറ്റ് തിങ്കേഴ്‌സിന്റെ പേരിലാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.

മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധ ഉണ്ടെന്നും, അതില്‍ ഒന്നും പിടിക്കാതെ മമ്മൂട്ടിയെ ടാര്‍ഗറ്റ് ചെയ്താലേ അവരുടെ പ്രവര്‍ത്തനം നാല് പേര് അറിയുക ഉള്ളു… അതാണ് അവര്‍ ചെയ്തതും….. അതിലവര്‍ വിജയം കണ്ടൂവെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:

മാതൃഭൂമി ചാനലില്‍ വന്നു മമ്മൂട്ടി ഫാന്‍സ് ഗുണ്ട ആണ്, തെമ്മാടികള്‍ ആണ്, മമ്മൂട്ടി ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുകയാണ് എന്ന് പറയുന്ന അവതാരകന്‍ വേണുവിന്, സംവിധായകന്‍ ബൈജു കൊട്ടാരക്കര എന്നിവര്‍ക്ക്, സിനിമയില്‍ നിന്നും കിട്ടുന്ന ക്യാഷ് മമ്മൂട്ടി എന്താണ് ചെയ്യുന്നത്, മമ്മൂട്ടി ഫാന്‍സ് എന്തലാം തെമ്മാടി തരങ്ങള്‍ ചെയ്യുന്നത് എന്ന് ആദ്യം നോക്ക്.

2009 മാക്ട സംഘടന സമരം ചെയ്തപ്പോള്‍ അവര്‍ പ്രതിഷേധം ചെയ്തത് വേറെ ഒരു നടന്റെയും ലോകേഷനിലെയ്ക് പോകാതെ മമ്മൂട്ടിയുടെ ഡാഡി കൂള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ആണ് പോയത് ….മമ്മൂട്ടിയോട് ഉള്ള വിരോധം മാത്രം അല്ല, അവരുടെ സമരം മലയാള സിനിമ ലോകം അറിയണമെങ്കില്‍ മമ്മൂട്ടിയ് ടാര്‍ഗറ്റ് ചെയ്താല്‍ മാത്രമേ നടക്കുകയുള്ളൂ എന്ന് അറിയാവുന്നത് കൊണ്ടാണ്.

അത് തന്നെ ആണ് wcc സംഘടനയുടെ ലക്ഷ്യം. എത്രയോ മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധ ഉണ്ട്, അതില്‍ ഒന്നും പിടിക്കാതെ മമ്മൂട്ടിയെ ടാര്‍ഗറ്റ് ചെയ്താലേ അവരുടെ പ്രവര്‍ത്തനം നാല് പേര് അറിയുക ഉള്ളു… അതാണ് അവര്‍ ചെയ്തതും….. അതിലവര്‍ വിജയം കണ്ടൂ…

മമ്മൂട്ടി ഫാന്‍സ് തീയേറ്ററില്‍ വന്ന് ചെണ്ട കൊട്ടുകയു ഫ്‌ലക്‌സ് വെക്കുകയും മാത്രം അല്ല ഒരുപാട് നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നു, ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍സ് ആണ് എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നു…..