ഉസ്മാന്‍ ഖ്വാജയുടെ ക്യാച്ചിനെ ചൊല്ലി വിവാദം: വീഡിയോ

single-img
29 December 2017

മെല്‍ബണ്‍: ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ ഉസ്മാന്‍ ഖ്വാജയെടുത്ത ക്യാച്ചിനെ ചൊല്ലി വിവാദം. മിഡ് വിക്കറ്റില്‍ വെച്ച് മുന്നോട്ട് ഡൈവ് ചെയ്തായിരുന്നു ഖ്വാജ ക്യാച്ചെടുത്തത്. എന്നാല്‍ അതിനിടയില്‍ പന്ത് കൈയില്‍ നിന്ന് വഴുതി താഴെ പോയിട്ടുണ്ടെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

പന്തും കൈയും ഖ്വാജയുടെ ശരീരത്തിനടിയിലായതിനാല്‍ എന്താണ് സംഭവിച്ചതെന്നും വീഡിയോയില്‍ വ്യക്തമല്ല. ക്യാച്ചെടുത്ത് എഴുന്നേല്‍ക്കുമ്പോള്‍ ഖ്വാജയുടെ കൈയില്‍ തന്നെ പന്തുണ്ട്. വീഡിയോ റീപ്ലേയ്ക്ക് ശേഷം തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. പക്ഷേ കമന്റേറ്റര്‍മാര്‍ ഈ ഔട്ടില്‍ രണ്ടുപക്ഷം ചേര്‍ന്നു.