വിരാടിനും അനുക്ഷ്കയ്ക്കും രാഖി സാവന്തിന്റെ വക കോണ്ടം

single-img
28 December 2017

ഈയടുത്ത് വിവാഹിതരായ വിരാട് കോഹ്ലിയ്ക്കും അനുഷ്ക ശർമ്മയ്ക്കും വിവാഹവേളയിൽ കോണ്ടവുമായി ബോളിവുഡ് താരം രാഖി സാവന്ത്. ഇരുവര്‍ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തന്റെ കോണ്ടം മാത്രം ഉപയോഗിക്കൂ എന്ന അഭ്യര്‍ത്ഥനയും രാഖി നടത്തുന്നുണ്ട്.

ബീബോ എന്ന കോണ്ടം നിർമ്മാണ കമ്പനിയുടെ ബ്രാൻഡ് അംബാസ്സിഡറാണു രാഖി സാവന്ത്. വിവാദങ്ങളുടെ കൂട്ടുകാരിയായ രാഖി സാവന്ത് ഈയടുത്ത്,  പകല്‍ സമയങ്ങളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം നിരോധിച്ച ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ഒരു സാമൂഹ്യ സേവനമാണെന്നും ഇത്തരം പരസ്യങ്ങള്‍ ഉണ്ടായാലേ എയ്ഡ്സില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മുന്‍കരുതലെടുക്കേണ്ടതിനെ കുറിച്ച് ആളുകള്‍ ബോധവാന്മാരാകൂയെന്നും കുട്ടികള്‍ ഉറങ്ങുന്ന സമയം നോക്കി പ്രദര്‍ശിപ്പിച്ചാല്‍ അവരിതിനെക്കുറിച്ചറിയാതെ പോകുമെന്നും രാഖി വാദിച്ചിരുന്നു.

യോഗഗുരു ബാബ രാം ദേവിനോട് അദ്ദേഹത്തിന്റെ കമ്പനിയായ പതഞ്ജലിയുടെ പേരിൽ കോണ്ടം വിപണിയിലിറക്കാമോ എന്നൊരു വെല്ലുവിളിയും രാഖി സാവന്ത് നടത്തിയിരുന്നു.

 

ഇതിന് മുന്‍പ് ഗര്‍ഭനിരോധന ഉറകളുടെ പ്രമുഖ ബ്രാന്‍ഡായ ഡൂറെക്‌സ് കോലിക്കും അനുഷ്‌കയ്ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നു കൊണ്ട് പങ്കുവച്ച ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

അനുഷ്‌കയ്ക്കും വിരാടിനും അഭിനന്ദനങ്ങള്‍. മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്സ് അല്ലാതെ.’ എന്നായിരുന്നു വിരാട് കോലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു’ എന്ന അടിക്കുറിപ്പോടെയുള്ള ഡൂറെക്‌സിന്റെ ട്വീറ്റ്.