തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു: പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

single-img
28 December 2017

തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണു വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. രാത്രി 9.30ന് ഇടവക്കോട് ജംക്ഷനില്‍ വച്ചാണ് ഷാജുവിനെ സംഘം വെട്ടിയത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ശ്രീകാര്യം, പഴയ ഉള്ളൂര്‍ പ്രദേശങ്ങളില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.