ഖത്തറില്‍ നാളെ മുതല്‍ മഞ്ഞ് കനക്കും; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

single-img
28 December 2017

ദോഹ: വെള്ളിയാഴ്ചമുതല്‍ രാജ്യത്ത് മൂടല്‍മഞ്ഞ് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി രണ്ടുവരെയാണ് കനത്ത മൂടല്‍മഞ്ഞിന് സാധ്യത. വെള്ളിയാഴ്ചയുടെ തുടക്കത്തില്‍ തന്നെ ചില പ്രദേശങ്ങളില്‍ രാത്രിയില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുകയും മൂടല്‍മഞ്ഞ് കനക്കുകയും ചെയ്യും.

ചൊവ്വാഴ്ച പുലര്‍ച്ചെവരെ കനത്ത മഞ്ഞിന് സാധ്യതയുണ്ട്. ദൂരക്കാഴ്ച ഒരു കിലോമീറ്ററോളം കുറയുകയും ചില സമയം പൂജ്യത്തിലെത്തുകയും ചെയ്യും. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.