സൗദിയിലെ വിദേശ തൊഴിലാളികള്‍ ജനുവരി 1 മുതല്‍ പുതുക്കിയ ലെവി അടക്കണം

single-img
28 December 2017

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതുക്കിയ ലെവി ജനുവരി 1ന് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വര്‍ഷം 4800 റിയാലാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിട്ടുളളത്.

നിലവില്‍ 2400 റിയാലാണ് വിദേശ തൊഴിലാളികള്‍ക്ക് ലെവി്. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശികളുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമ വര്‍ഷം 4800 റിയാല്‍ ലെവി അടക്കണം. വര്‍ക് പെര്‍മിറ്റ്, ഇഖാമ ഫീസ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ 5600 റിയാല്‍ വര്‍ഷം ചെലവഴിക്കേണ്ടി വരും.

50 ശതമാനത്തില്‍ കൂടുതല്‍ സ്വദേശികളുളള സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് വര്‍ഷം 3600 റിയാല്‍ ലെവി അടച്ചാല്‍ മതിയെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളെക്കാള്‍ കുറവുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ 2019ല്‍ 7,200ഉും 2020ല്‍ 9,600 റിയാലും ലെവി അടക്കണം.

സ്വദേശികള്‍ കൂടുതലുളള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആനുപാതികമായ ഇളവ് ലഭിക്കും. നിലവില്‍ ഇഖാമ, വര്‍ക് പെര്‍മിറ്റ് എന്നിവയുടെ കാലാവധിയുളളവര്‍ ജനുവരി 1 മുതല്‍ വര്‍ധിപ്പിച്ച ലെവി അടക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.