പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറ്റത്തിന് ഇനിമുതല്‍ മന്ത്രാലയം ഓഫീസുകള്‍ കയറി ഇറങ്ങേണ്ട: ഇ സര്‍വ്വീസുമായി മാനവവിഭവ ശേഷി മന്ത്രാലയം

single-img
28 December 2017

ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറ്റത്തിന് പുതിയ മാര്‍ഗവുമായി മാനവവിഭവ ശേഷി മന്ത്രാലയം. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ തന്നെ ജോലി മാറുന്നതിനു അവസരമൊരുങ്ങുന്ന ഇ സര്‍വ്വീസാണ് മാനവവിഭവ ശേഷി മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്.

ഇതോടെ തൊഴിലാളികള്‍ക്ക് ജോലി മാറ്റത്തിന് മന്ത്രാലയം ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഇല്ലാതാകും. എന്നാല്‍ തൊഴില്‍ ഉടമയ്ക്ക് മാത്രമാണ് കമ്പനി മാറ്റത്തിന് അവസരം ഒരുക്കാന്‍ സാധിക്കുക. ഐ ഡി നമ്പര്‍, ജനന തീയതി, ലൈസന്‍സ് നമ്പര്‍ എന്നിവ മന്ത്രാലയം വെബ്‌സൈറ്റ് വഴി രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്.

തുടര്‍ന്ന് തൊഴിലാളിയുടെ തൊഴില്‍ സമയ പരിധി പരിശോധിച്ച ശേഷം തൊഴില്‍ ഉടമ തൊഴില്‍ മാറ്റത്തിന് അംഗീകാരം നല്‍കും.
തൊഴിലാളിയെ കുറിച്ച് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ പ്രിന്റുമായി പുതിയ തൊഴില്‍ ഉടമക്ക് ആര്‍ ഒ പിയില്‍ വിസക്ക് അപേക്ഷിക്കാനാകും.

അഞ്ച് റിയാല്‍ ട്രാന്‍സഫര്‍ ഫീ നല്‍കുക. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി സിവില്‍ സ്റ്റാറ്റസ് വഴി റസിഡന്‍സ് കാര്‍ഡിന് അപേക്ഷിക്കാനാകും.