പുതുവല്‍സരാഘോഷത്തിനു ബുര്‍ജ് ഖലീഫയില്‍ കരിമരുന്നു പ്രയോഗമില്ല: പകരം ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ ഷോ

single-img
28 December 2017

ഇത്തവണ ബുര്‍ജ് ഖലീഫയില്‍ പുതുവല്‍സരാഘോഷത്തിനു കരിമരുന്നു പ്രയോഗം ഉണ്ടാകില്ല. പകരം വര്‍ണാഭമായ ലേസര്‍ ഷോ ഉണ്ടാകും. കൂടുതല്‍ സുരക്ഷിതവും പുതുമകള്‍ നിറഞ്ഞതുമായ പരിപാടി എന്ന നിലയ്ക്കാണിതെന്ന് അധികൃതര്‍ അറിയിച്ചു.

ലൈറ്റ് അപ്പ് 2018 എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ ഷോയാകും അരങ്ങേറുക. ബുര്‍ജ് ഖലീഫയോടു ചേര്‍ന്നുള്ള ഡൗണ്‍ ടൗണിലും ആഘോഷക്കാഴ്ചകളുണ്ടാകും. ബുര്‍ജ് പാര്‍ക്കില്‍ പരിപാടി ആസ്വദിക്കുന്നതിനു ജനങ്ങള്‍ക്കു സൗകര്യം ഒരുക്കിയിട്ടുണ്ട്. 31നു വൈകിട്ട് അഞ്ചിനു ദുബായ് ഫൗണ്ടനിലാണ് ആഘോഷ പരിപാടികള്‍ക്കു തുടക്കമാകുക.