വിഐപി അല്ലെങ്കിലും കോഹ്ലി അനുഷ്‌ക വിവാഹ സല്‍ക്കാരത്തില്‍ താരമായത് ‘ലങ്കന്‍ ആരാധകന്‍’

single-img
28 December 2017

സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞ കോഹ്ലി അനുഷ്‌ക വിവാഹ വിരുന്നില്‍ കോഹ്‌ലിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഒരു വിശിഷ്ടാതിഥിയെത്തി. അയാള്‍ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതും. കോഹ്‌ലിയുടെ കടുത്ത ആരാധകനായ ശ്രീലങ്കന്‍ താരം ഗയാന്‍ സേനാനായകെ ആയിരുന്നു ആ വിശിഷ്ടാതിഥി.

ലങ്കയുടെ ക്രിക്കറ്റ് ടീം സപ്പോര്‍ട്ടര്‍ മാത്രമല്ല ഗയാന്‍. ക്രിക്കറ്റിനെയും മികച്ച ക്രിക്കറ്റര്‍മാരെയും ഒരു പോലെ സ്‌നേഹിക്കുന്നയാള്‍. ഇദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ ലങ്കയുടെ കളി നടക്കാറുള്ളത് അപൂര്‍വമാണ്. അതിനാല്‍ തന്നെ ടെലിവിഷന്‍ ക്യാമറകളില്‍ ലങ്കന്‍ പതാകയുമേന്തി നില്‍ക്കുന്ന ഗയാന്റെ ചിത്രം ക്രിക്കറ്റ് ലോകത്ത് പരിചിതവുമാണ്.

അണ്ടര്‍ 19 ലോകകപ്പ് മുതല്‍ തുടങ്ങിയതാണ് കോഹ്‌ലിയുമായുള്ള ബന്ധമെന്ന് ഗയാന്‍ പറയുന്നു. ലങ്കയിലേക്കുള്ള ഓരോ വരവിലും ഫോണിലൂടെയും ഗയാന്‍ ആ ബന്ധം പുതുക്കും. സല്‍ക്കാരത്തിന് വിളിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഗയാന്‍ പറഞ്ഞു.

സച്ചിന്‍, രവീന്ദ്ര ജദേജ, ജസ്പ്രീത് ഭുംറ എന്നിവര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് ഗയാന്‍ മടങ്ങിയത്. വിദേശരാജ്യങ്ങളിലെ പര്യടനങ്ങളില്‍ ലങ്കന്‍ ടീമിന് പിന്തുണ നല്‍കാനായി ഗയാന്‍ ഒപ്പം പോകാറുണ്ട്. വാംഖഡെയില്‍ നടന്ന ഇന്ത്യശ്രീലങ്ക ടിട്വന്റി മത്സരം കാണാനും ഗയാനെത്തിയിരുന്നു.