സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ സംവിധായകന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലുമായി 17കാരി

single-img
28 December 2017

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും വന്നിരുന്നു. സംവിധായകനും നിര്‍മാതാവും ആണ് അവസരത്തിനായി പെണ്‍കുട്ടികളെ കിടപ്പറയിലേക്ക് ക്ഷണിക്കാറുള്ളതെന്ന് ചില റിപ്പോര്‍ട്ടുകളും അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ, സമാനമായ അനുഭവം തുറന്ന് പറഞ്ഞ് യുവനടി രംഗത്ത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്.

പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:

‘കഴിഞ്ഞ മാസം, അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസരിച്ച് ഓഡീഷനില്‍ പങ്കെടുത്തു.’ ‘അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു, സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്.

പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു.’ ‘അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി അമ്മയെ സംവിധായകന്‍ വിളിച്ചു. അമ്മയോട് പറഞ്ഞു. മോളെ സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണം.’അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്നുപോലും അയാള്‍ ചിന്തിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.