‘ചെരിപ്പ്കള്ളന്‍ പാകിസ്താന്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

single-img
27 December 2017

ന്യൂഡല്‍ഹി: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാകിസ്താന്‍ അധികൃതര്‍ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട അധികൃതര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും അവ തിരികെ നല്‍കിയില്ലെന്നതാണ് ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് കാരണം.

ഇതോടെ, പാകിസ്താന്‍ ചെരുപ്പ് കള്ളന്മാര്‍ എന്ന പേരില്‍ ഹാഷ് ടാഗുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ ക്യാമ്പയിന്‍ സജീവമായിരിക്കുകയാണ്. ചെരിപ്പുകള്ളന്മാരായ പാകിസ്താനെ ആക്രമിക്കുന്നതാണ് നമ്മുടെ യഥാര്‍ത്ഥ പുതുവത്സരാഘോഷം എന്നൊക്കെയാണ് പലരുടെയും ട്വീറ്റുകള്‍.

ഇതുവരെ ഈ ചെരിപ്പ് പ്രശ്‌നത്തില്‍ പാകിസ്താന്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് ചെരിപ്പൂരാന്‍ ആവശ്യപ്പെട്ടതെന്നും ചെരിപ്പിനുള്ളില്‍ എന്തോ ഒന്ന് ഉണ്ടായിരുന്നതുകൊണ്ടാണ് അവ തിരികെ നല്‍കാഞ്ഞതെന്നുമാണ് പാക് സര്‍ക്കാര്‍ പ്രതികരിച്ചത്.