സംസ്ഥാന സർക്കാരിനെക്കുറിച്ചു ഊതിപ്പെരുപ്പിച്ച പ്രതീക്ഷ വേണ്ട: പിണറായി വിജയൻ

single-img
27 December 2017

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ​രി​മി​തി​ക​ളി​ലൂ​ടെ​യാ​ണ്​ സ​ർ​ക്കാ​ർ ​മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും​ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റും ബ​ജ​റ്റി​ന്​ പു​റ​ത്ത്​ പ​ണം സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​ഐ (എം) തൃ​ശൂ​ർ ജി​ല്ല സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

ഇടതുസര്‍ക്കാറുകളെക്കുറിച്ച് പാര്‍ട്ടി പുറത്തിറക്കിയ രേഖ വായിച്ചുകൊണ്ടായിരുന്നു പിണറായി ഇതു പറഞ്ഞത്. ഇടതുസര്‍ക്കാറുകള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കണം. ഇതില്ലാത്തപ്പോഴാണ് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കു പോകുന്നത്.

ബ​ജ​റ്റി​ന്​ പു​റ​ത്ത്​ പ​ണം സ​മാ​ഹ​രി​ക്കാ​നാ​ണ്​ കി​ഫ്​​ബി വ​ഴി ശ്ര​മി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ 50,000 കോ​ടി സ​മാ​ഹ​രി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം. അ​തേ​സ​മ​യം, സം​സ്​​ഥാ​ന വി​ക​സ​നം ത​ക​ർ​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഇ​ട​പെ​ടു​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ആഗോളവത്കരണത്തിന് ബദല്‍സൃഷ്ടിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തി. ഓഖിദുരന്തംസംബന്ധിച്ച് അറിയിപ്പുകിട്ടിയ ഉടനെ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ ഭദ്രമായ ക്രമസമാധാനനില വര്‍ഗ്ഗീയത ഇളക്കിവിട്ടു തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമപരിശോധനയ്ക്കും നടപടികള്‍ക്കുമായി അയച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. ബാലന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നുനടന്ന സെഷനില്‍ ജില്ലാസെക്രട്ടറി കെ. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.