ഓഖി ദുരന്തബാധിതരുടെ കണ്ണീരൊപ്പി മഞ്ജു വാര്യര്‍

single-img
27 December 2017

ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശനം നടത്തി. വീടുകള്‍ തോറും കയറിയിറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. കുടുംബാംഗങ്ങളുടെ പരാതികള്‍ കേട്ട മഞ്ജു വാര്യര്‍ ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.

മാത്രമല്ല, തന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് സിനിമാ മേഖലയില്‍ നിന്ന് ഒരാള്‍ ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത്. ഓഖി ദുരന്തം നടന്ന് ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് നിന്നും ആരും തന്നെ ദുരിതഭൂമി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല.

മഞ്ജു ഇതാദ്യമായല്ല ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. നേരത്തെ വീടില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങുന്ന ഒരു കുടുംബത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ അവര്‍ക്ക് വീടുവെച്ചു നല്‍കാന്‍ മുന്നോട്ടു വന്നത് മഞ്ജു വാര്യരായിരുന്നു.