ക്രിസ്മസ് ആഘോഷിച്ചതിന് മുഹമ്മദ് കൈഫിനെതിരെ സൈബര്‍ ആക്രമണം

single-img
27 December 2017

ക്രിസ്മസ് ആഘോഷിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. സന്തോഷകരമായ ക്രിസ്മസ് സ്‌നേഹവും സമാധാനവും ഉണ്ടായിരിക്കട്ടെ എന്ന അടിക്കുറിപ്പോടെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടയാണ് കൈഫ് ട്വിറ്ററിലിട്ടത്.

ഇതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് കൈഫിന് നേരിടേണ്ടി വന്നത്. ചിലര്‍ കൈഫിനെ ഉപദേശിച്ചപ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ ഭാഷയിലാണ് താരത്തെ വിമര്‍ശിച്ചത്. ഇസ്ലാമിക പാരമ്പര്യങ്ങള്‍ നിഷേധിക്കുകയാണ് കൈഫെന്ന് ചിലര്‍ കുറ്റപ്പെടുത്തി. ചെസ്സ് കളിച്ചതിനും മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിനും മുമ്പ് കൈഫ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം നേരിട്ടിരുന്നു.