ഡല്‍ഹി തിരുവനന്തപുരം വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു; തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

single-img
27 December 2017

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.