ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി

single-img
27 December 2017

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 30 ട്രെയിനുകളാണ് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.

യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.