ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി പിടിയില്‍

single-img
27 December 2017

ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി ഒടുവില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹകഥയിലെ നായിക. തമിഴ്‌നാട്ടിലെ ഒരു നെയ്ത്ത് മില്ലില്‍ ജോലി ചെയ്യുകയാണ് രമാദേവി.

ആണായി നടക്കാനായിരുന്നു രമാദേവിയുടെ ആഗ്രഹം. അതിനാല്‍ തന്നെ അവള്‍ എപ്പോഴും ആണുങ്ങളെ പോലെ വസ്ത്രം ധരിക്കും. സുഹൃത്തുക്കളില്‍ കൂടുതല്‍ പേരും ആണ്‍കുട്ടികളായിരുന്നു. ഇതിനിടയാണ് ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലായത്.

ബന്ധം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ വിവാഹം ചെയ്തത് പെണ്ണിനെയാണെന്ന് ആ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമാദേവി മുന്‍പും രണ്ടു തവണ വിവാഹിതയായതായി കണ്ടെത്തിയത്. 16, 17, വയസുള്ള പെണ്‍കുട്ടികളെയാണ് നേരത്തെ രമാദേവി വിവാഹം ചെയ്തത്. ഇതോടെ, രമാദേവിയുടെ മാനസികനില പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.