ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ടാക്‌സിയില്‍ ബലാത്സംഗം ചെയ്തു

single-img
26 December 2017


ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ വച്ച് ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുരുഗ്രാമിലെ മാളിലെ ജോലി കഴിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം.

പെണ്‍കുട്ടി കാറില്‍ കയറുമ്പോള്‍ മൂന്നു പേരുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ രജോക്രിയില്‍ ഇറങ്ങി. ഇതോടെ വാഹനം പെണ്‍കുട്ടിയുമായി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലൂടെ കറങ്ങി. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു.

അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ധ്വാര്‍ക സ്റ്റേഷനു സമീപം ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയുകയും ചെയ്തു. എന്നാല്‍ ടാക്‌സിയുടെ നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ടാക്‌സി ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.