പ്രവാസികളെ ‘കയ്യിലെടുക്കാന്‍’ രാഹുല്‍ ഗാന്ധി ബഹറിനിലേക്ക്

single-img
26 December 2017

കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ സന്ദര്‍ശനം ബഹറിനിലേക്ക്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് രാഹുല്‍ ബഹറിനിലേക്ക് പോകുന്നത്.

ജനുവരി എട്ടിന് കണ്‍വന്‍ഷനില്‍ പങ്കെടുന്ന രാഹുല്‍ ഗാന്ധി പ്രവാസി ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തും. പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ പ്രവാസികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് രാഹുലെന്നാണ് വിലയിരുത്തല്‍.

ബഹറിനൊപ്പം യുഎഇയും സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിക്കും എന്ന സൂചനയെതുടര്‍ന്ന് രാഹുല്‍ യുഎഇയിലേക്ക് പോകുന്നത് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും മുമ്പ് അമേരിക്കയില്‍ രാഹുല്‍ പങ്കെടുത്ത സര്‍വ്വകലാശാല സംവാദങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.