പ്രവാസികള്‍ ജാഗ്രതൈ!; ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ കനത്ത പിഴ

single-img
26 December 2017

ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതില്‍ കാലതാമസം വരുത്തുന്നവര്‍ക്ക് പിഴയെന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍. ഹെല്‍ത്ത് കാര്‍ഡുകള്‍ കാലാവധി തീര്‍ന്നു ഒരു മാസത്തില്‍ കൂടുതല്‍ കഴിഞ്ഞാല്‍ 500 ദിര്‍ഹം പിഴചുമത്തും. ആശ്രിത വീസയില്‍ കഴിയുന്നവരുടെ കാര്‍ഡ് പുതുക്കിയിട്ടില്ലെങ്കില്‍ സ്‌പോണ്‍സര്‍ പിഴ അടയ്‌ക്കേണ്ടി വരും.

പാസ്‌പോര്‍ട്ടില്‍ വീസ കാലാവധി തീരുന്നത് വരെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ കാത്തിരിക്കരുത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തരം അനുസരിച്ച് വിസ കാലാവധി രണ്ടോ മൂന്നോ വര്‍ഷമായിരിക്കും. എന്നാല്‍ ഹെല്‍ത്ത് കാര്‍ഡിന് കാലാവധി ഒരു വര്‍ഷം മാത്രമാണ്.

കാലാവധി കഴിഞ്ഞു 30 ദിവസം പിന്നിട്ടിട്ടും പുതുക്കിയിട്ടില്ലെങ്കില്‍ ഓരോ കാര്‍ഡിലും 500 ദിര്‍ഹം വീതം പിഴ ഈടാക്കും. കാലാവധി തീര്‍ന്ന തിയതി നോക്കിയാകും പിഴ സംഖ്യ നിശ്ചയിക്കുക. വിസ പുതുക്കുന്ന കാലം വരെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാതിരുന്നാല്‍ 6000 ദിര്‍ഹം വരെ പിഴയിനത്തില്‍ നല്‍കേണ്ടി വരും.