ആഷസ് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍: വാര്‍ണര്‍ക്ക് ഇതിലും നല്ല ക്രിസ്മസ് സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം

single-img
26 December 2017

Warner gifted extra life on 99

Unbelievable scenes at the MCG! How about this for a late Christmas present for David Warner!

Posted by Cricket Network on Monday, December 25, 2017

നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 244 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (131 പന്തില്‍ 65)ഷോണ്‍ മാര്‍ഷു(93 പന്തില്‍ 31)മാണ് പുറത്താകാതെ നില്‍ക്കുന്നത്.

ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സെഞ്ചുറി നേടി. ഓപ്പണര്‍മാരായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവരാണ് ഓസീസ് നിരയില്‍ ഇന്നു പുറത്തായത്.

99ല്‍ വെച്ച് പുറത്താവുകയും നോബോളായതിനെ തുടര്‍ന്ന് തിരിച്ചുവിളിക്കുകയും സെഞ്ച്വറി നേടുകയും ചെയ്താണ് വാര്‍ണര്‍ ആഷസ് നാലാം ടെസ്റ്റിനെ വ്യത്യസ്തമാക്കിയത്. സെഞ്ച്വറിയ്ക്ക് തൊട്ടടുത്ത് വെച്ച് ഇംഗ്ലണ്ട് പേസ് ബൗളര്‍ ക്യൂരാന്റെ പന്തില്‍ വാര്‍ണര്‍ ക്യാച്ച് നല്‍കി പുറത്തായി.

അമ്പയര്‍ ഔട്ട് വിളിക്കുകയും വാര്‍ണര്‍ പവലിയനിലേക്ക് നടക്കുകയും ചെയ്തു. എന്നാല്‍ ടി.വി റിപ്ലേകളില്‍ ക്യൂരാന്റെ പന്ത് നോബോളായിരുന്നെന്ന് വ്യക്തമായി. ഇതോടെ വാര്‍ണറോട് തിരികെ വരാന്‍ അമ്പയര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സെഞ്ച്വറി നേടിയെങ്കിലും മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പുറത്തായി.