26 പന്തില്‍ സെഞ്ചുറിയുമായി ലോക റെക്കോഡിട്ട് ബാബര്‍ അസം: ഒരോവറില്‍ ആറു സിക്‌സുമായി ഷുഐബ് മാലിക്ക്: വീഡിയോ കാണാം

single-img
26 December 2017

 

 

https://www.youtube.com/watch?time_continue=194&v=IgLIKe0G6LI

ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ടിടെന്‍ മത്സരത്തിലായിരുന്നു ലോക റെക്കോഡ് പ്രകടനങ്ങള്‍ അരങ്ങേറിയത്. സാഫ് ഗ്രീനും സാഫ് റെഡും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത സാഫ് റെഡ് ടീം പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്.

മത്സരത്തിന്റെ ഏഴാം ഓവറിലാണ് മാലിക്കിന്റെ ആറു കൂറ്റന്‍ സിക്‌സുകള്‍ പിറന്നത്. പാക് ടീമിലെ സഹതാരം ബാബര്‍ അസമായിരുന്നു മാലിക്കിന്റെ ഇര. ഇതോടെ 15 പന്തില്‍ ഷുഐബ് മാലിക്ക് അര്‍ധസെഞ്ചുറിയിലെത്തുകയും ചെയ്തു. ആകെ 20 പന്തില്‍ നിന്ന് 84 റണ്‍സും മാലിക്ക് അടിച്ചുകൂട്ടി.

പക്ഷേ ഇതിന് അതേ നാണയത്തില്‍ ബാബര്‍ അസം മറുപടി നല്‍കി. 26 പന്തില്‍ നിന്ന് സെഞ്ചുറി തികച്ചായിരുന്നു ബാബറിന്റെ പ്രതികാരം. 384.62 സ്‌ട്രെയ്ക്ക് റെയ്റ്റില്‍ ബാറ്റുചെയ്ത ബാബറിന്റെ ഇന്നിങ്‌സില്‍ 11 സിക്‌സും ഏഴു ഫോറും പിറന്നു. ഈ സെഞ്ചുറിയുടെ മികവില്‍ സാഫ് ഗ്രീന്‍ വിജയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീഡിയുടെ ഫോറിലൂടെയാണ് സാഫ് ഗ്രീനിന്റെ വിജയറണ്‍ വന്നത്.