അഴിമതിയില്‍ കേരളം മൂന്നാം സ്ഥാനത്ത്

single-img
24 December 2017

ന്യൂഡല്‍ഹി: അഴിമതി കേസുകളില്‍ കേരളത്തിന് മൂന്നാം സ്ഥാനമെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 2014 മുതല്‍ 2016 വരെയുള്ള അഴിമതി കേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടത്.

മഹാരാഷ്ട്രക്ക് പിറകില്‍ ഒഡീഷയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൊത്തം 4439 അഴിമതി കേസുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016ല്‍ കേരളത്തില്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടത് ഒരു വകുപ്പിലെ ഉദ്യോഗസ്ഥന്‍ മാത്രമാണ്. നിരവധി കേസുകള്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്നുണ്ട്.

2017ല്‍ കേരളത്തില്‍ ഇതുവരെ 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതെന്നാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍വേയുടെ കണ്ടെത്തല്‍. ഏറ്റവും കുറവ് ഐടി വകുപ്പിലാണ്.