യുഎഇയില്‍ ചൊവ്വാഴ്ച വരെ കനത്ത മൂടല്‍മഞ്ഞ് തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

single-img
24 December 2017

രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് ചൊവ്വാഴ്ച വരെ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത്യാവശ്യ കാര്യത്തിനല്ലാതെ മൂടമല്‍മഞ്ഞില്‍ പുറത്തിറങ്ങരുത്. മൂടല്‍മഞ്ഞ് തലയില്‍ പതിച്ചാല്‍ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും.

അതേസമയം, യുഎഇയിലെ താപനില കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ വര്‍ധനവ് രേഖപ്പെടുത്തി. അബുദാബി ബറാക ഏരിയയില്‍ ഏറ്റവും കുറവ്–(11 ഡിഗ്രി സെല്‍ഷ്യസ്) ഇന്ന് രാവിലെ രേഖപ്പെടുത്തി. രാവിലെ മുതല്‍ രാത്രി വരെ മൂടല്‍മഞ്ഞ് ശക്തമാണ്.