ലോകത്തിലെ ഇത്തിരിക്കുഞ്ഞന്‍ ഫോണുമായി ബ്രിട്ടീഷ് കമ്പനി ; ഭാരം വെറും 13 ഗ്രാം

single-img
23 December 2017

ലോകത്തിലെ ഏറ്റവും ചെറിയ ഫോണെന്ന വിശേഷണവുമായി സാന്‍കോ ടൈനി ടി1 വിപണിയിലേക്ക്. സെന്‍കോ എന്ന കമ്പനിയാണ് ഈ ഇത്തിരിക്കുഞ്ഞന്റെ നിര്‍മാതാക്കള്‍. 13 ഗ്രാം ആണ് ഇതിന്റെ ഭാരം..0.49 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

സാധാരണ ഫോണുകളിലേതു പോലെ തന്നെ ടെക്സ്റ്റ് അയക്കാനും കോള്‍ ചെയ്യാനും ഈ ഫോണില്‍ സാധിക്കും. കിക്ക്‌സ്റ്റാര്‍ വഴി ഇപ്പോള്‍ ലഭ്യമാകുന്ന ടൈനി ടി1നൊപ്പം 180 മിനിറ്റ് ടോക്ക് ടൈമും കമ്പനി ഫ്രീയായി നല്‍കുന്നുണ്ട്.

32ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .നാനോ സിം സ്ലോട്ടും ബ്ലൂടുത്തും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ഫോണ്‍.ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല.