ഉത്തര കൊറിയയെ പിടിച്ചുകെട്ടാനൊരുങ്ങി ഐക്യരാഷ്ട്രസഭ: ഉപരോധങ്ങൾ കർശനമാക്കി

single-img
23 December 2017

ഉപരോധം ഏർപ്പെടുത്തിയിട്ടും മിസെെൽ പരീക്ഷണം നടത്തുന്ന ഉത്തര കൊറിയയ്ക്കെതിരെ യു.എൻ കടുത്ത നടപടിക്ക് ഒരുങ്ങുന്നു. ഉത്തര കൊറിയയുടെ എണ്ണ കയറ്റുമതിയെ വരെ കെെകടത്തുന്ന പ്രമേയം യു.എൻ നടപ്പിലാക്കി. അമേരിക്ക മുന്നോട്ട് വച്ച പ്രമേയം റഷ്യയുടെയും ചെെനയുടെയും പിന്തുണയോടെയാണ് പാസാക്കിയത് എന്നത് ശ്രദ്ധേയമാണ്.

ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പ്രമേയത്തിൽ നിർദേശിക്കുന്നു. കൂടാതെ ഉത്തര കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും എതിര്‍ക്കുന്നു. യുഎന്നില്‍ എതിരില്ലാതെ പ്രമേയം പാസായത് ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

നേരത്തെ രണ്ട് തവണ ഉത്തര കൊറിയയ്ക്കെതിരെ യു.എൻ പ്രമേയം പാസാക്കിയിരുന്നെങ്കിലും വീണ്ടും ശക്തമായ മിസെെൽ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ ഇതിനെ നേരിട്ടത്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ യു.എൻ തീരുമാനിച്ചത്.