15 ട്രെയിനുകൾ റദ്ദാക്കി; 34 ട്രെയിനുകൾ വൈകിയോടുന്നു

single-img
23 December 2017

ഡൽഹിയിൽ നിന്നും സർവീസ് നടത്തുന്ന 15 ട്രെയിനുകൾ റദ്ദാക്കി. പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു കാഴ്ച അവ്യക്തമായതു മൂലമാണ് ട്രെയിനുകൾ റദ്ദാക്കിയത്. 34 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. നാലു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.

യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകി.