രോഹിത് ശർമ ക്രീസ് വിടുമ്പോൾ രവിശാസ്ത്രിയോട് കാണിച്ച സിഗ്നൽ എന്താണെന്നോ?

single-img
23 December 2017

https://youtu.be/H3Tq-0U23ac

ശ്രീലങ്കയ്ക്കെതിരായ ഇന്നലത്തെ രണ്ടാമത്തെ ടി20യില്‍ ഇന്ത്യ റെക്കോഡ് പ്രകടനമാണ് പുറത്തെടുത്തത്. രോഹിത്ത് ശര്‍മ്മ 35 പന്തില്‍ സെഞ്ച്വറി നേടി ലോകറെക്കോഡ് കുറിച്ചു. 118 റണ്‍സാണ് രോഹിത്ത് നേടിയത്.

എന്നാൽ ദുശ്മന്ത് ചമീരയുടെ പന്തില്‍ പുറത്തായി ക്രീസ് വിടുമ്പോള്‍ രോഹിത് ശര്‍മ്മ സിഗ്നല്‍ നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്തതായി ആരെ ഇറക്കണമെന്ന് രവി ശാസ്ത്രി ക്യാപ്റ്റനോട് ചോദിക്കുകയായിരുന്നു.
തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ചെയ്യുന്നതു പോലെ രോഹിത് ആംഗ്യം കാണിച്ചു. എം.എസ് ധോനിയെ ഇറക്കണമെന്നായിരുന്നു അതിന്റെ അര്‍ത്ഥം. അത് രവി ശാസ്ത്രി അനുസരിക്കുകയും ചെയ്തു.