ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 26 ആയി

single-img
23 December 2017

രാജസ്ഥാനിലെ സവായ് മദോപൂരിൽ ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 26 ആയി. 15 പേർക്കു പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പാലത്തിൽവച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൈവരി തകർത്ത് നദിയിൽ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇരുപത്തിയാറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യാത്രക്കാരിൽ ചിലരെ നദിയിൽ കാണാതായെന്ന റിപ്പോർട്ടിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി. സവായ് മധോപുരിൽനിന്ന് ലാൽകോട്ടിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മലാന ദാബിയിലെ തീർഥാടന കേന്ദ്രത്തിലേക്കു പോയ യാത്രികരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.