ബിജെപിയെ ‘ട്രോളിക്കൊന്ന്’ രാഹുൽഗാന്ധി

single-img
23 December 2017

ഡൈ ഹാര്‍ഡ് സിനിമാ പരമ്പരയെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ അതിനെ ‘ലൈ ഹാര്‍ഡ്” എന്നു വിളിക്കാമായിരുന്നെന്നാണ് രാഹുലിന്‍റെ പുതിയ ട്വീറ്റ്.  ബി.ജെ.പി ലൈ ഹാർഡ്, ബി.ജെ.പി ലൈസ്, ഹൗമെനി ബി.ജെ.പി ലൈസ് എന്നീ ഹാഷ്‌ടാഗുകളും രാഹുൽ ട്വീറ്റിന് ഒപ്പം ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ അടിസ്ഥാനം നുണയാണെന്നും മോദി മോഡലിൽ മുഴുവൻ കാപട്യങ്ങളാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഗുജറാത്തിൽ ബി.ജെ.പി ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയാണ്. റാഫേൽ യുദ്ധവിമാന ഇടപാടുകളെകുറിച്ച് തന്റെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മറുപടി തന്നിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.