സച്ചിനെയും ‘വെട്ടി’ കോഹ്‌ലിയുടെ തേരോട്ടം: ഇനി മുന്നിലുള്ളത് സൽമാൻ ഖാനും, ഷാറൂഖ് ഖാനും മാത്രം

single-img
23 December 2017

രാജ്യത്തെ വിലയേറിയ താരങ്ങളിലൊരാളായി മാറിയ കോഹ്‍ലി ക്രിക്കറ്റ് ദൈവം സച്ചിനെ വീണ്ടും മറികടന്നു. ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ രാജ്യത്തെ ഏറ്റവുമധികം പണം സമ്പാദിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് സച്ചിൻ തെന്‍ഡുൽക്കറെ പിന്നിലാക്കി കോഹ്‍ലി മൂന്നാമതെത്തിയത്.

2017 ലെ പട്ടികയിൽ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ എന്നിവര്‍ക്ക് പുറകിലാണ് കോഹ്‍ലി. വിവിധ വഴികളിലൂടെ ഒരു വർഷം ഇന്ത്യൻ നായകന്റെ കയ്യിലെത്തുന്നത് 100.72 കോടിയിലധികം രൂപയാണ്. ബിസിസിഐയുമായുള്ള എ ഗ്രേഡ് കരാര്‍, ടീം ഇന്ത്യയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ലഭിക്കുന്ന അലവൻസുകൾ, ഐപിഎൽ കരാർ എന്നിവയും 20ഓളം പ്രമുഖ ബ്രാൻഡുകളുമാണ് കോഹ്‍ലിക്ക് ഇത്ര വലിയ സമ്പാദ്യം നൽകുന്നത്.

ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ 100 പേരുള്ള പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ കോഹ്‍ലിക്ക് പുറമെ മറ്റു രണ്ടു ക്രിക്കറ്റ് താരങ്ങൾ കൂടിയുണ്ട്, സച്ചിനും എം.എസ്.ധോണിയും. അഞ്ചാം സ്ഥാനത്തുള്ള സച്ചിന്റെ സമ്പാദ്യം 82.5 കോടി രൂപയാണ്. സച്ചിനു പുറകിൽ എട്ടാമതുള്ള ധോണിക്കാകട്ടെ 63.7 കോടിയാണ് ഈ വർഷത്തെ വരുമാനം.

പട്ടികയിലെ ആദ്യ പത്തു സ്ഥാനക്കാർ (കോടിയിൽ)

∙ സൽമാൻ ഖാൻ– 232.83

∙ ഷാറൂഖ് ഖാൻ– 170.5

∙വിരാട് കോഹ്‍ലി– 100.5

∙അക്ഷയ് കുമാർ– 98.25

∙സച്ചിൻ തെൻഡുൽക്കർ– 82.5

∙ആമിർ ഖാൻ– 68.75

∙പ്രിയങ്ക ചോപ്ര– 68

∙എംഎസ്.ധോണി– 63.77

∙ഹൃത്വിക് റോഷൻ– 63.12

∙രൺവീർ സിങ്– 62.63