കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് സര്‍ക്കാര്‍;വാര്‍ഷിക പദ്ധതി വെട്ടിചുരുക്കി

single-img
23 December 2017

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി വെട്ടിചുരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗമാണു വാര്‍ഷിക പദ്ധതി വെട്ടിചുരുക്കിയത്.2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിയുടെ അടങ്കല്‍ തുകയില്‍ 10 ശതമാനം വര്‍ദ്ധന മതിയെന്നു തീരുമാനം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി 15 ശതമാനം വര്‍ദ്ധനയായിരുന്നു. ഇതാണ് പത്ത് ശതമാനമായി വെട്ടിച്ചുരുക്കിയത്.നടപ്പു സാമ്പത്തിക വര്‍ഷം 20 ശതമാനം വര്‍ദ്ധനയാണുണ്ടായിരുന്നത്. മന്ത്രിസഭയുടെ കൂടി പരിഗണനയ്ക്ക് എത്തിയ ശേഷമാകും അന്തിമ അംഗികാരം നല്‍കുക.

ഈ വര്‍ഷം 26,500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത വര്‍ഷത്തേക്ക് 29,100 കോടി മാത്രമാകും.