മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി;മരണത്തിന് കാരണക്കാരായാല്‍ എഴുവര്‍ഷം തടവ്

single-img
23 December 2017

ന്യൂദല്‍ഹി: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ അപര്യാപ്തമാണെന്നും അതുകൊണ്ട് കര്‍ശന ശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.നിലവില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് നല്‍കുന്നത്.

ഇൗ വിഷയം ആദ്യം പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ എര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കുടാതെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വാഹന രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

റോഡില്‍ റേസിംഗും സ്റ്റണ്ടും നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദേശിച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ അടക്കമുളളവയുടെ വേഗത നിയന്ത്രിക്കാനുളള നിയമവും നിലവില്‍ വന്നേക്കും.