രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 33 പേർ മരിച്ചു

single-img
23 December 2017

രാജസ്ഥാനിലെ സവായ് മധോപുരിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 33പേർ മരിച്ചു. 24 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

സവായ്​ മധേപൂരിൽ നിന്ന്​ ലാൽകോട്ടിലേക്ക്​ പോവുകയായിരുന്ന ബസ്​ പാലത്തി​​​​​ന്റെ ​കൈവരി തകർത്ത്​ നദിയിലേക്ക്​ വീഴുകയായിരുന്നു. എന്നാൽ, ഡ്രൈവർക്ക്​ ബസി​​​​​ന്റെ നിയന്ത്രണം നഷ്​ടമായതെങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.