എംഎൽഎ പി.വി. അൻവറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു

single-img
23 December 2017

സിപിഎം എംഎൽഎ പി.വി.അൻവറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ക്വാറി ബിസിനിസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 50ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. പരാതിയിൽ അന്വേഷണം നടത്താൻ മഞ്ചേരി ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എംഎൽഎക്കെതിരെ ചുമത്തിയിരിക്കുന്നത്.